സൂംബ ഡാൻസ്: സർക്കാർ മുന്നോട്ടുപോകണമെന്ന് കെഎസ്ടിസി
1572210
Wednesday, July 2, 2025 5:54 AM IST
കൽപ്പറ്റ: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൂംബ പരിശീലനം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകണമെന്ന് കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് സെന്റർ(കെഎസ്ടിസി) ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ശാസ്ത്രീയ അടിത്തറയുള്ള വ്യായാമമുറകൾ ശരീരഭാരം കുറയ്ക്കുന്നതിനും ജീവിതശൈലി രോഗ പ്രതിരോധത്തിനും ഉതകുന്നതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. എ.എ. സന്തോഷ് കുമാർ, പി.ജെ. ജോമിഷ്, സിജോയ് ചെറിയാൻ, പി.ആർ. ദിവ്യ, എ.വൈ. നിഷാല, വി.കെ. കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.