ലഹരിവിരുദ്ധ സന്ദേശവുമായി അസംപ്ഷൻ യുപി സ്കൂൾ
1572201
Wednesday, July 2, 2025 5:45 AM IST
സുൽത്താൻ ബത്തേരി: കുട്ടികൾക്കും കൗമാരക്കാരിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസംപ്ഷൻ എയുപി സ്കൂളിലെ വിദ്യാർഥികൾ ബത്തേരി സ്വതന്ത്ര മൈതാനി, ബീനാച്ചി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ലഹരി വിരുദ്ധ സന്ദേശം, ഫ്ളാഷ് മോബ്, നൃത്തശില്പം, സംഗീതശില്പം എന്നിവ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ ഷോജി ജോസഫ്, അധ്യാപകരായ ഐവി സെബാസ്റ്റ്യൻ, ജെസ്റ്റീന ടി. പീറ്റർ, ഷീബ ഫ്രാൻസിസ്, സി. പ്രിയ തോമസ്, എം.ബി. വിഷ്ണു എന്നിവർ നേതൃത്വം നൽകി.