ഗ്യാസ് സിലിണ്ടർ ചോർച്ച; വീടിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു
1572212
Wednesday, July 2, 2025 5:54 AM IST
പുൽപ്പളളി: ഗ്യാസ് സിലിണ്ടർ ചോർച്ചയെത്തുടർന്ന് വീടിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു. കന്നാരംപുഴ കണ്ടേത്ത് വർഗീസിന്റെ വീട്ടിലെ സിലിണ്ടറിലാണ് വാതകച്ചോർച്ച ഉണ്ടായത്. കടുത്ത മർദമാണ് മേൽക്കൂര തകരുന്നതിനു കാരണമായത്.
150 ഓളം ഓട് പൊട്ടി. ഇന്നലെ രാവിലെ ചായയ്ക്ക് വെള്ളം വച്ച് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഭാഗ്യത്തിനാണ് പരിക്കില്ലാതെ രക്ഷപ്പെട്ടതെന്നു വീട്ടുകാർ പറഞ്ഞു.