തൃശിലേരിയിൽ മാംഗോ ഫെസ്റ്റ് നടത്തി
1572216
Wednesday, July 2, 2025 5:54 AM IST
മാനന്തവാടി: തൃശിലേരി ഗവ. ഹയർ സെക്കഡറി സ്കൂളിൽ നാട്ടുമാഞ്ചോട്ടിൽ എന്ന പേരിൽ മാങ്ങ ഫെസ്റ്റ് നടത്തി. അന്പത് വിത്യസ്തയിനം മാങ്ങൾ ഉപയോഗിച്ചാണ് ഫെസ്റ്റ് നടത്തിയത്. ഫെസ്റ്റിനോടനുബന്ധിച്ച് ജില്ല കേന്ദ്രമാക്കി നാട്ടുമാഞ്ചോട്ടിൽ എന്ന സംഘടനയും രൂപീകരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, വാക്ക് തൃശിലേരി, നാഷണൽ സർവീസ് സ്കീം, ഗൈഡ്സ് തൃശിലേരി യൂണിറ്റ് എന്നിവർ സംയുക്തമായാണ് ഫെസ്റ്റ് നടത്തിയത്.
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്തയിനം മാങ്ങകളും അവയുപയോഗിച്ചുണ്ടാക്കിയ ഭക്ഷ്യോത്പന്നങ്ങളും പ്രദർശിപ്പിച്ചു. കാലാപാടി, റുമാനിയ, നീലൻ, സീന്ദൂർ, ബംഗനപ്പള്ളി, മല്ലിക, മൾഗോവ തുടങ്ങിയ ഇനം മാങ്ങകളും മാന്പഴപുളിശേരി, മാങ്ങാ പച്ചടി, മാങ്ങാ പ്രഥമൻ, മാങ്ങാ കഞ്ഞി, മധുര അച്ചാർ, കടുമാങ്ങ അച്ചാർ, മാങ്ങാ ചമ്മന്തി, മാങ്ങാ രസായനം തുടങ്ങി മാങ്ങകൾ ഉപയോഗിച്ചുണ്ടാക്കിയ വിഭവങ്ങളും ഏവരുടെയും ശ്രദ്ധയാകർഷിച്ചു.