കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1572217
Wednesday, July 2, 2025 5:54 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയൽ, വീട്ടിപ്പടി, കൈവട്ട മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞദിവസം രാത്രി വീട്ടിപ്പടിയിൽ ഇറങ്ങിയ രണ്ട് ആനകൾ പ്രദേശത്തെ അബ്ദുൾ അസീസ്, കെ.കെ. ബാവ, കെ.കെ. അബ്ദുൾ കരീം എന്നിവരുടെ വാഴക്കൃഷി നശിപ്പിച്ചു.
ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. നേരം ഇരുട്ടുന്നതോടെ ജനവാസ മേഖലയിൽ എത്തുന്ന ആനകൾ നാട്ടുകാരെ മുൾമുനയിൽ നിർത്തുകയാണ്. ആനകളെ ഉൾവനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.