മൃഗാശുപത്രിയിൽ രാത്രികാല ചികിത്സ നൽകണമെന്ന്
1572202
Wednesday, July 2, 2025 5:45 AM IST
മാനന്തവാടി: മൃഗാശുപത്രിയിൽ രാത്രികാല ചികിത്സയ്ക്ക് ഡോക്ടറെ നിയമിക്കണമെന്നും ലാബ് ടെക്നീഷനെ സ്ഥിരപ്പെടുത്തണമെന്നും കേരള കർഷക സംഘം മാനന്തവാടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.
ക്ഷീരമേഖലയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ നല്കുക, മുനിസിപ്പാലിറ്റി നൽകാവാനുള്ള കുടിശിക ഉടൻ നൽകുക, പാലിന് 60 രൂപ തറവില നിശ്ചയക്കുക തുടങ്ങിയവ ആവശ്യങ്ങളും ഉന്നയിച്ചു.
സമ്മേളനം കേരള കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. വർക്കി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ടി.കെ. റെജീന അധ്യക്ഷത വഹിച്ചു.
വില്ലേജ് സെക്രട്ടറി എ.വി. മാത്യു, പി. രാജൻ, വി.കെ. തുളസിദാസ്, കെ.ടി. വിനു, ടി.കെ. സുരേഷ്, വില്ലേജ് ജോ.സെക്രട്ടറി ബേബി മാത്യു, അന്നമ്മ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.