വന്യജീവി ശല്യം: വനം ഓഫീസിനു മുന്പിൽ ധർണ നടത്തി
1572780
Friday, July 4, 2025 5:52 AM IST
കാട്ടിക്കുളം: തിരുനെല്ലി, തൃശിലേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തൃശിലേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി.
തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം. മാനന്തവാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് ഉദ്ഘാടനം ചെയ്തു. സതീശൻ പുളിമൂട് അധ്യക്ഷത വഹിച്ചു.
കമ്മന മോഹനൻ, ഒ.പി. ഹസൻ, റഷീദ് തൃശിലേരി, ബാലനാരായണൻ, കെ.ജി. രാമകൃഷ്ണൻ, കെ.വി. ഷിനോജ്, റീന ജോർജ്, സുധാകരൻ പാൽവെളിച്ചം എന്നിവർ പ്രസംഗിച്ചു.