മാണിക്യ ജൂബിലി ആഘോഷിച്ചു
1572778
Friday, July 4, 2025 5:52 AM IST
കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി(റൂബി ജൂബിലി)ആഘോഷിച്ചു. സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റ് വി.പി. ശങ്കരൻ നന്പ്യാരെ സി.കെ. ശശീന്ദ്രനും മാതൃകാ കർഷകൻ വി.യു. കുര്യാച്ചനെ ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘം പ്രസിഡന്റ് കെ. റഫീഖും ആദരിച്ചു.എസ്എസ്എൽസി വിദ്യാർഥികൾക്കുള്ള ഇഎംഎസ് എൻഡോവ്മെന്റ് കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിനും പ്ലസ് ടു വിദ്യാർഥികൾക്കുള്ള ടി.എസ്. രാധാകൃഷ്ണൻ എൻഡോവ്മെന്റ് സഹകരണ ജോയിന്റ് രജിസ്ട്രാർ അബ്ദുൾ റഷീദ് തിണ്ടുമ്മലും വിതരണം ചെയ്തു.
ബാങ്ക് റീജിയണൽ മാനേജർ ടി.ജെ. ജോണ്സണ്, പി. അശോക്കുമാർ, ഒ.ഇ. കാസിം, കെ. വിശാലാക്ഷി, വൈസ് പ്രസിഡന്റ് വി. യൂസുഫ്, സെക്രട്ടറി എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.