വനപാതയിൽ ബസിനുനേരേ പാഞ്ഞടുത്ത് കാട്ടാന
1572705
Friday, July 4, 2025 5:02 AM IST
സുൽത്താൻ ബത്തേരി: വനപാതയിൽ ബസിനുനേരേ കാട്ടാന പാഞ്ഞടുത്തു. ദേശീയപാത 766ലെ മുത്തങ്ങയിൽ ഇന്നലെ രാവിലെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് ബംഗളൂരൂവിനുള്ള സ്കാനിയ ബസിനുനേരേയാണ് ആന പാഞ്ഞടുത്തത്.
ഡ്രൈവർ തുടർച്ചയായി ഹോണ്‍ മുഴക്കിയതോടെ ആന പിൻവാങ്ങി. ഇതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്. യാത്രക്കാരിലൊരാൾ മൊബൈൽ ഫോണ്‍ കാമറയിൽ പകർത്തിയ ആനയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി.