ഡോക്ടർമാരെ ആദരിച്ചു
1572789
Friday, July 4, 2025 6:01 AM IST
സുൽത്താൻ ബത്തേരി: സെൻട്രൽ റോട്ടറി ക്ലബ് ഡോക്ടർമാരുടെ ദിനത്തിൽ ഡോക്ടർമാരെ ആദരിച്ചു. ഒരേ കുടുംബത്തിലെ മൂന്നു തലമുറകളിൽനിന്നുള്ള ഡോക്ടർമാരായ കെ. മൊയ്തീൻ, കെ. സലിം, കെ. ദിൽഷൻ എന്നിവരെയാണ് ആദരിച്ചത്. ഇതിൽ ഡോ.സലിം റോട്ടറി ക്ലബ് മുൻ പ്രസിഡന്റാണ്.