റോഡ് ഉപരോധം: യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി
1572788
Friday, July 4, 2025 6:01 AM IST
കൽപ്പറ്റ: ആരോഗ്യവകുപ്പിന്റെ വീഴ്ചകളിൽ പ്രതിഷേധിച്ചും മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടും യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പഴയസ്റ്റാൻഡ് പരിസരത്ത് ദേശീയ പാത ഉപരോധിച്ചു.
ജില്ലാ പ്രസിഡന്റ് അമൽ ജോയിയുടെ നേതൃത്വത്തിൽ രാത്രി എട്ടോടെയായിരുന്നു ഉപരോധം. സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. അറസ്റ്റുചെയ്ത് മാറ്റാനുള്ള ശ്രമത്തിനിടെ പ്രവർത്തകരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി.