വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
1572791
Friday, July 4, 2025 6:01 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സാംസ്കാരിക പ്രവർത്തകൻ സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് ലോഗോ പ്രകാശനം നടത്തി.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ലഹരിവിരുദ്ധ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ഷോജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
വിദ്യാർഥി പ്രതിനിധി ബെനിറ്റോ പ്രസംഗിച്ചു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ ലിൻസി ലൂക്കോസ്,സിസ്റ്റർ പ്രിയ തോമസ്, കെ.എൽ. ജെന്നി, പി.ജെ. സ്വപ്ന, ഐ.വി. സെബാസ്റ്റ്യൻ, ഗീതു, ഷീബ ഫ്രാൻസിസ്, ജസ്റ്റീന പീറ്റർ എന്നിവർ നേതൃത്വം നൽകി.