പ്രൈമറി വിദ്യാലയങ്ങൾക്ക് മൈക്ക് സെറ്റും പ്രിന്ററും നൽകി
1572779
Friday, July 4, 2025 5:52 AM IST
അന്പലവയൽ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ.പ്രൈമറി വിദ്യാലയങ്ങൾക്ക് മൈക്ക് സെറ്റും പ്രിന്ററും നൽകി. ആണ്ടൂർ ജിഎൽപി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ വിതരണോദ്ഘാടനം നിർവഹിച്ചു.
വാർഡ് അംഗം എൻ.സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് റഷീദ് ആണ്ടൂർ വിദ്യാലയത്തിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. അധ്യാപകരായ ഗീത, റജിന, സുജ, ഹെഡ്മാസ്റ്റർ അബ്ദുൾ വാഹിദ്, പിഇസി കണ്‍വീനർ എം.എഫ്. എൽസി എന്നിവർ പ്രസംഗിച്ചു.