വൈത്തിരി പുഴയോരത്തെ ഈറ്റക്കാട് സംരക്ഷിക്കണം: ഒയിസ്ക
1572785
Friday, July 4, 2025 5:52 AM IST
കൽപ്പറ്റ: ലക്കിടിയിൽ ആരംഭിക്കുന്ന വൈത്തിരി പുഴയുടെ തീരങ്ങളിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ 2007-09ൽ നട്ടുവളർത്തിയ ഈറ്റക്കാട് സംരക്ഷിക്കണമെന്ന് ഒയിസ്ക ചാപ്റ്റർ ആവശ്യപ്പെട്ടു.
പുഴയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമാണ് ഒയിസ്കയും ലക്കിടി നവോദയ സ്കൂളും ചേർന്ന് പുഴയോരത്ത് ഈറ്റകൾ നട്ടത്. തുടർന്നുള്ള വർഷങ്ങളിൽ വൈത്തിരി പഞ്ചായത്ത് കൂടുതൽ ദൂരത്ത് പദ്ധതി നടപ്പാക്കി. വേനലിലും തെളിനീരുള്ളതായി വൈത്തിരി പുഴ മാറുന്നതിന് സഹായകമായി.
ഇപ്പോൾ ചില പദ്ധതികളുടെ പേരിൽ ഈറ്റക്കാട് വെട്ടിനീക്കുന്നതിന് ശ്രമം നടക്കുകയാണ്. ഇതിനെ നിയമപരമായി നേരിടാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി, ലവ്ലി അഗസ്റ്റിൻ,
അഡ്വ.എസ്.എ. നസീർ, സി.ഡി. സുനീഷ്, കെ.ഐ. വർഗീസ്, എം. മുഹമ്മദ്, സി.കെ. സിറാജുദ്ദീൻ, എം. ഉമ്മർ, എൽദോ ഫിലിപ്പ്, ഷംന നസീർ, ഡോ. അനിത നിഷ ദേവസ്യ എന്നിവർ പ്രസംഗിച്ചു. ചാപ്റ്റർ ഭാരവാഹികൾ പുഴയോരത്തെ ഈറ്റക്കാട് സന്ദർശിച്ചു.