യുഡിഎഫ് പ്രതിഷേധ സദസ് ഇന്ന്
1573158
Saturday, July 5, 2025 6:01 AM IST
സുൽത്താൻ ബത്തേരി: യുഡിഎഫ് ഇന്നു വൈകുന്നേരം നാലിന് നഗരത്തിൽ പ്രതിഷേധ സദസ് നടത്തും.
ഫേസ്ബുക്കിൽ മതസ്പർധയ്ക്കു കാരണമാകുന്ന പോസ്റ്റിട്ട മൂലങ്കാവ് ഗവ.സ്കൂൾ പിടിഎ പ്രസിഡന്റിനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പരിപാടിയെന്ന് നേതാക്കളായ കെ.എൽ. പൗലോസ്,
അബ്ദുള്ള മാടക്കര, കെ.ഇ. വിനയൻ, പി.പി. അയ്യൂബ്, ഉമ്മർ കുണ്ടാട്ടിൽ, ബൈജു ഐസക്, പ്രഭാകരൻ നായർ, എം.എ. ഉസ്മാൻ, പി.കെ. ഹാരിസ് എന്നിവർ അറിയിച്ചു.