അഗീന ബെന്നിയെ അനുമോദിച്ചു
1573151
Saturday, July 5, 2025 5:55 AM IST
സുൽത്താൻ ബത്തേരി: കാലിക്കട്ട് യൂണിവേഴ്സിറ്റി ബിഎസ്സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സർവജന ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥിനി അഗീന ബെന്നിയെ പിടിഎ അനുമോദിച്ചു.
കൈപ്പഞ്ചേരി ടി.എ. ബെന്നിയുടെയും ഷൈനി ബെന്നിയുടെയും മകളായ അഗീന എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ സർവജനയിലാണ് പഠനം നടത്തിയത്. പ്ലസ് ടുവിനും ഉയർന്ന മാർക്ക് നേടിയാണ് വിജയിച്ചത്.
ഡൽഹി റാവൂസ് ഐഎഎസ് അക്കാദമിയിൽ പ്രവേശനം നേടി ഐപിഎസ് ഓഫീസറാകാനാണ് അഗീനയുടെ ആഗ്രഹം. പിടിഎ പ്രസിഡന്റ് ടി.കെ. ശ്രീജൻ, പ്രിൻസിപ്പൽ അബ്ദുൾനാസർ, അധ്യാപകരായ ജി. സുജിത്കുമാർ, കെ.കെ. റസീന, സി. ബിനു, വി.എസ്. ദീപ എന്നിവർ അനുമോദിച്ചു.