റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്
1573409
Sunday, July 6, 2025 6:07 AM IST
മുള്ളൻകൊല്ലി: മേഖലയിലെ പൊതുമരാമത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ആവശ്യപ്പെട്ടു. വണ്ടിക്കടവ്, കൊളവള്ളി, ചാമപ്പാറ പ്രദേശങ്ങളെ പുൽപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പ്രാധാന റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി.
മാടപ്പള്ളിക്കുന്ന്-ചാമപ്പാറ റോഡിൽ ഇന്റർലോക്കുകൾ അടർന്നുമാറി ഗർത്തങ്ങൾ രൂപപ്പെട്ടു. ചാമപ്പപ്പാറ-കൊളവള്ളി റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. റോഡുകളിലെ ചളിയും വെള്ളവും നിറഞ്ഞ കുഴികളിൽ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാണ്.
തകർന്ന റോഡുകളിലൂടെയുള്ള സർവീസ് നിർത്തിവയ്ക്കാനുള്ള നീക്കത്തിലാണ് സ്വകാര്യ ബസ് ഉടമകൾ. തകർന്ന റോഡുകളിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് അധികാരികൾ നടപടി സ്വീകരിക്കുന്നില്ല. ഈ സ്ഥിതി തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് പഞ്ചായത്ത് നേതൃത്വം നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.