തരിയോട് സെന്റ് മേരീസിൽ ബഷീർ അനുസ്മരണം നടത്തി
1573414
Sunday, July 6, 2025 6:10 AM IST
തരിയോട്: സെന്റ് മേരീസ് യുപി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, ഡോക്യുമെന്ററി പ്രദർശനം, വിവിധ ക്ലബുകളുടെ ഉദ്ഘാടനം, ലഹരിവിരുദ്ധ മാഗസിൻ(നവജീവ്)പ്രകാശനം, ലഹരിക്കെതിരേ ഫ്ളാഷ്മോബ്, സംഘഗാനം, കവിതാലാപനം എന്നിവ നടത്തി. റിട്ട.അധ്യാപകൻ സി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മാനേജർ ഫാ.തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു. ലിസ്മരിയ വിൻസന്റ്, അബ്രിയാന റോസ്, ജനീറ്റ ജോഷി, സീനിയർ അസിസ്റ്റന്റ് എ.ജെ. റോസ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ സജി ജോണ്‍ സ്വാഗതവും എസ്ആർജി കണ്‍വീനർ സോഫിയ ജയിംസ് നന്ദിയും പറഞ്ഞു.