പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ൻ​ഐ​എ റെ​യ്ഡ്
Thursday, September 22, 2022 10:34 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: പു​തി​യ​കാ​വി​ലു​ള്ള കാ​രു​ണ്യ ട്ര​സ്റ്റ് ഓ​ഫീ​സി​ലും പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ പു​തി​യ​കാ​വി​ലു​ള്ള വീ​ട്ടി​ലു​മാ​ണ് എ​ൻ​ഐ​എ റെ​യ്ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​വി​ലെ ഏ​ഴ​ര​യ്ക്ക് അ​വ​സാ​നി​ച്ചു. ല​ഘു ലേ​ഖ​ക​ളും മൊ​ബൈ​ൽ ഫോ​ണും പ​രി​ശോ​ധ​ന​യി​ൽ എ​ൻ ഐ ​ക​ണ്ടെ​ത്തി.
റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ പു​തി​യ​കാ​വ് റ്റി​ബി ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം പു​ള്ളി​മാ​ൻ ജം​ങ്ഷ​നി​ൽ എ​ത്തി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. കേ​ന്ദ്ര​സേ​ന​യു​ടെ​യും സം​സ്ഥാ​ന പോ​ലീ​സി​ന്‍റേ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കു​ടും​ബ സം​ഗ​മ​വും വാ​ർ​ഷി​ക
സ​മ്മേ​ള​ന​വും ന​ട​ത്തി

കൊ​ട്ടാ​ര​ക്ക​ര : സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ളേ​ജ് റി​ട്ട​യേ​ര്‍​ഡ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 22-ാമ​ത് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും പ്ര​ഫ.​എ.​സി.​കു​ഞ്ഞൂ​ഞ്ഞ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. ടി.​ജെ.​ജോ​ണ്‍​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
75 വ​യ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ 16 അ​ധ്യാ​പ​ക​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന 2 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. പ്ര​ഫ. കെ.​ഒ.​ജോ​ണ്‍​സ​ന്‍, പ്ര​ഫ. ജി.​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.