ജ​ന​റ​ൽ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ ചാ​ത്ത​ന്നൂ​രി​ൽ
Tuesday, January 31, 2023 11:16 PM IST
കൊ​ല്ലം: ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ബാ​പ്റ്റി​സ്റ്റ് സ​ഭ​ക​ളു​ടെ ജ​ന​റ​ൽ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ ചാ​ത്ത​ന്നൂ​ർ ബാ​പ്റ്റി​സ്റ്റ് ബൈ​ബി​ൾ കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ബാ​പ്റ്റി​സ്റ്റ് സ​ഭ​ക​ളു​ടെ സീ​നി​യ​ർ പാ​സ്റ്റ​ർ റ​വ. റ്റി. ​ജി. നെ​ൽ​സ​ൻ, നെ​ടു​മ​ങ്ങാ​ട് ക​ൺ​വ​ൻ​ഷ​ൻ ഉ​ത്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ റ​വ. ഒ.​എ​സ്. സ​ണ്ണി, ഡോ. കെ. ​റോ​യി​മോ​ൻ, ​റ​വ. സാം ​തോ​മ​സ്, റ​വ. പോ​ൾ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. റ​വ. കെ.​എ​സ്. മാ​ത്യു നേ​തൃ​ത്വം ന​ൽ​കും.
ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ബൈ​ബി​ൾ ക്ലാ​സ്, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക സ​മ്മേ​ള​നം, പാ​സ്റ്റേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സ്. നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ ബാ​പ്റ്റി​സ്റ്റ് സി​സ്റ്റേ​ഴ്സ് ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക സ​മ്മേ​ള​നം, ഉ​ച്ച​യ്ക്ക് ശേ​ഷം സ്നാ​ന ശു​ശ്രൂ​ഷ​യും ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ പൊ​തു​സ​മ്മേ​ള​നം. ക​ൺ​വ​ൻ​ഷ​ൻ ഗാ​യ​ക സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ല്കും. അ​ഞ്ചി​ന് സം​യു​ക്ത ആ​രാ​ധ​ന​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും. കേ​ര​ളം, ത​മി​ഴ്നാ​ട്, അ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര, ഒ​റീ​സ, ആ​സാം, മ​ണി​പ്പൂ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്താം​ക്ലാ​സി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ​ഭാം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച് അ​വാ​ർ​ഡ് ന​ൽ​കും.

വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു ആറിന്

കൊല്ലം: മ​യ്യ​നാ​ട് സി.​കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ താ​ത്‍​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ഫാ​ര്‍​മ​സി​സ്റ്റി​നെ നി​യ​മി​ക്കു​ന്ന​തി​ന് വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. യോഗ്യരായവർ ആ​റി​ന് രാ​വി​ലെ 11ന് ​മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്ത​ണം. ഫോ​ണ്‍:0474 2555050.