നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ
1280291
Thursday, March 23, 2023 11:06 PM IST
ചവറ: നീണ്ടകര കണ്ണാട്ടുകുടി ദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ 27 ന് രാവിലെ 9.55 നും, ധ്വജപ്രതിഷ്ഠ 30 ന് രാവിലെ 11.30 നും നടക്കും. 22 മുതൽ ധ്വജപ്രതിഷ്ഠാ ഉത്സവം ആരംഭിച്ച് ഏപ്രിൽ എട്ടിന് ആറാട്ടോടു കൂടി സമാപിക്കും.
പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് വിവിധ പൂജാദി കർമങ്ങൾ ശബരിമല ക്ഷേത്രം തന്ത്രിമാരായ താഴമൺ മഠം കണ്ഠരര് മോഹനരിന്റേയും താഴമൺ മഠം മഹേഷ് മോഹനരിന്റേയും മുഖ്യ കാർമികത്വത്തിൽ നടക്കും.
തങ്ക അങ്കി ഘോഷയാത്ര, ദേവീ ശോഭായാത്ര, സമൂഹസദ്യ, തോറ്റം പാട്ട്, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, സർവമത സമ്മേളനം, കെട്ടുകാഴ്ച എന്നിവ നടക്കും.
റാങ്ക് പട്ടിക റദ്ദായി
കൊല്ലം: വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ ( ഹിന്ദി) (കാറ്റഗറി നം.277-2017) തസ്തികയുടെ 2020 ഫെബ്രുവരി മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായി.