പ​ഴ​യേ​രൂ​രി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, April 16, 2024 10:38 PM IST
അ​ഞ്ച​ല്‍: ര​ക്ത​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​ പ​ഴ​യേ​രൂ​ര്‍ റൂ​റ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ക​ലാ​കാ​യി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ ു. ക്ല​ബ് കെ​ട്ടി​ട​ത്തി​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​മ്പി​ല്‍ സ്ത്രീ​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​പേ​ര്‍ ര​ക്തം ന​ല്‍​കി.

ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം എം.​ബി ന​സീ​ര്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച ക്ല​ബ് ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​താ​യും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്തി കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഏ​റ്റെ​ടു​ക്ക​ണം എ​ന്നും എം.​ബി ന​സീ​ര്‍ പ​റ​ഞ്ഞു. ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കി​യി​രു​ന്നു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് റാ​ഫി, ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ്, ഷം​നാ​ദ്, മ​ഹീ​ന്‍, നി​ഷാ​ദ്, മേ​ദ​ല്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള ഡോ. ​സ്മി​ത, കൗ​ണ്‍​സി​ല​ര്‍ വി​ഷ്ണു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.