കൊ​ടു​മ​ൺ റൈ​സ് വി​പ​ണ​നോ​ദ്ഘാ​ട​നം
Thursday, June 17, 2021 10:24 PM IST
അ​ടൂ​ർ: കൊ​ടു​മ​ൺ റൈ​സി​ന്‍റെ ഒ​ന്പ​താ​മ​ത് ബാ​ച്ചി​ന്‍റെ സം​സ്ക​ര​ണ വി​പ​ണ​നോ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
കൊ​ടു​മ​ണ്ണി​ലെ നെ​ൽ​ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ച്ച നെ​ല്ല് കൊ​ടു​മ​ൺ ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​മ​ൺ റൈ​സ് എ​ന്ന​പേ​രി​ൽ മാ​യ​മി​ല്ലാ​ത്ത ക​ല​ർ​പ്പി​ല്ലാ​ത്ത അ​രി വി​പ​ണ​നം ന​ൽ​കു​ക​യാ​ണ് ഇ​ത് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
കൊ​ടു​മ​ൺ എ​ക്കോ​ഷോ​പ്പ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​എ​ൻ. സ​ലിം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റോ​യി കെ. ​ബെ​ഞ്ച​മി​ൻ, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ആ​ദി​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.