ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ്; ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു
Saturday, July 24, 2021 9:59 PM IST
ആ​ല​പ്പു​ഴ: ചെ​ട്ടി​കാ​ട് റൂ​റ​ല്‍ ഹെ​ല്‍​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഇ​സി​ജി ടെ​ക്‌​നീ​ഷന്‍, ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെടെ ഒ​ൻപതു പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ പോ​യ​ത്. ഇ​തേത്തുട​ര്‍​ന്ന് കി​ട​പ്പു രോ​ഗി​ക​ളെ വീ​ട്ടി​ലേക്കു പ​റ​ഞ്ഞ​യ​ച്ച് ഇ​ന്ന​ലെ ഒ​രുദി​വ​സ​ത്തേ​ക്ക് ആ​ശു​പ​ത്രി അ​ട​ച്ചി​ട്ടു. അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് അ​ട​ച്ചി​ട്ട​തെ​ന്നും ഇ​ന്നു​മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
സൂ​പ്ര​ണ്ട് ഉ​ള്‍​പ്പെടെ​യു​ള്ള​വ​ര്‍ ആ​ഴ്ച​ക​ള്‍​ക്കു മു​മ്പു​ത​ന്നെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​റ്റു സ്റ്റാ​ഫു​ക​ള്‍​ക്കും അ​ടു​ത്ത​നാ​ളു​ക​ളി​ല്‍ രോ​ഗം ബാ​ധി​ച്ചെ​ങ്കി​ലും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലോ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടോ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ല്ല. അ​താ​ണ് ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ന്നെ ബാ​ധി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​വി​ടെ ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ല്‍ ചി​കി​ത്സ​യ്ക്കും കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും എ​ത്തി​യ​വ​രെ​ല്ലാം ത​ന്നെ ഇ​പ്പോ​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.
കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണം കൂ​ടി​യാ​യ​പ്പോ​ള്‍ വ​ന്‍​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നോ മ​റ്റു​സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നോ അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ന്ന് കോ​സ്റ്റ​ല്‍ ഡെവ​ല​പ്മെ​ന്‍റ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് വി.​സി. ഉ​റു​മീ​സ് കു​റ്റ​പ്പെ​ടു​ത്തി.