പ​ട​ക്ക​പ്പ​ലി​ന്‍റെ യാ​ത്ര ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും
Monday, September 27, 2021 10:20 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്ക​ത്ത് നി​ന്നും പു​റ​പ്പെ​ട്ട നാ​വി​ക​സേ​ന​യു​ടെ ഡീ​ക​മ്മീ​ഷ​ന്‍ ചെ​യ്ത പ​ട​ക്ക​പ്പ​ൽ ഇ​ന്ന് യാ​ത്ര പു​ന​രാ​രം​ഭി​ക്കും. ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത് സ്ഥാ​പി​ക്കാ​നാ​ണ് പ​ട​ക്ക​പ്പ​ൽ കൊ​ണ്ടു​പോ​കു​ന്ന​ത്. നാ​വി​ക​സേ​ന​യു​ടെ പ​ഴ​യ യു​ദ്ധ​ക്ക​പ്പ​ലാ​യ ഫാ​സ്റ്റ് അ​റ്റാ​ക്ക് ഇ ​ക്രാ​ഫ്റ്റ് (ഇ​ൻ​ഫാ​ക് ടി - 81) ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ചേ​ർ​ത്ത​ല വെ​ള്ളി​യാ കു​ള​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​യ്ക്കു​ന്ന​ത്.
ചൊ​വ്വാ​ഴ്ച ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ൽ എ​ത്തി എ​ക്സ്റേ ബൈ​പാ​സി​ലൂ​ടെ ദേ​ശീ​യ​പാ​ത​യി​ലെ​ത്തി ആ​ല​പ്പു​ഴ​യ്ക്കു പോ​കു​നാ​ണ് ഉ​ദ്ദേ​ശം. 96 ച​ക്ര​ങ്ങ​ളു​ള​ള വാ​ഹ​ന​ത്തി​ലാ​ണ് ക​പ്പ​ൽ കൊ​ണ്ടു​പോ​കു​ന്ന​ത്. പു​ള​ള​റും ക​പ്പ​ലും കൂ​ടി 7.4 മീ​റ്റ​ർ ഉ​യ​ര​വും 5.8 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. ദേ​ശീ​യ പാ​ത​വ​രെ ക​പ്പ​ലി​ന്‍റെ യാ​ത്ര അ​ധി​കൃ​ത​ര്‍​ക്കു വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണ്. പ​ല​യി​ട​ങ്ങ​യി​ലും മ​ര​ച്ചി​ല്ല​ക​ളും, കെ​എ​സ്ഇ​ബി ലൈ​നു​ക​ളും മാ​റ്റി പ​തു​ക്കെ​യാ​ണ് യാ​ത്ര. വെ​ള്ളി​യാ​കു​ള​ത്തു നി​ർ​ത്തി​യി​രി​ക്കു​ന്ന പ​ട​ക്ക​പ്പ​ൽ കാ​ണാ​നും സെ​ൽ​ഫി എ​ടു​ക്കാ​നു​മൊ​ക്കെ​യാ​യി നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ​ത്.