തോ​മ​സ് ജോ​ണ്‍ അനുസ്മരണം 11ന്
Monday, July 6, 2020 9:47 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​ഥ​മ എം​എ​ൽ​എ തോ​മ​സ് ജോ​ണി​ന്‍റെ 39-ാം ച​ര​മ വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ​വും 11ന് ​ജന്മ​സ്ഥ​ല​മാ​യ പു​ളി​ങ്കു​ന്നി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പു​ളി​ങ്കു​ന്ന് തോ​മ​സ് ജോ​ണ്‍ സ്മാ​ര​ക​ത്തി​നു സ​മീ​പം രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങ് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​എ​സ്. വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. കു​ട്ട​നാ​ട് വി​ക​സ​ന ഏ​ജ​ൻ​സി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി​ക്കു​ട്ടി ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ ഇ​ക്കൊ​ല്ല​ത്തെ തോ​മ​സ് ജോ​ണ്‍ സ്മാ​ര​ക പു​ര​സ്കാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ബാ​ല​ഭ​വ​ൻ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഫ്ള​വ​ർ മേ​രി​ക്ക് സ​മ​ർ​പ്പി​ക്കും. പത്രസ​മ്മേ​ള​ന​ത്തി​ൽ തോ​മ​സ് ജോ​ണ്‍ അ​നു​സ്മ​ര​ണസ​മി​തി ര​ക്ഷാ​ധി​കാ​രി അ​ല​ക്സ് മാ​ത്യു, എ.​എ​സ്. വി​ശ്വ​നാ​ഥ​ൻ, ജോ​ഷി കൊ​ല്ലാ​റ, ഷാ​രോ​ണ്‍ ടി​റ്റോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.