പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് 25 വ​രെ ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​പാ​ല്‍ വോ​ട്ടിം​ഗ്
Thursday, April 18, 2024 6:48 AM IST
കോ​ട്ട​യം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു വോ​ട്ടു ചെ​യ്യാ​ന്‍ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ 25വ​രെ സൗ​ക​ര്യം. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ 20 വ​രെ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ഈ ​തീ​യ​തി​ക​ളി​ല്‍ വോ​ട്ട് ചെ​യ്യാ​നാ​വാ​ത്ത​വ​ര്‍ക്ക് 25 വ​രെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്രം വ​ഴി ത​പാ​ല്‍ വോ​ട്ട് ചെ​യ്യാം. ത​പാ​ല്‍വോ​ട്ടി​നാ​യി ഫോ​റം പ​ന്ത്ര​ണ്ടി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യ മ​റ്റു ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടു​ള്ള ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ത​പാ​ല്‍ വോ​ട്ട്. ഫോം 12​ല്‍ അ​പേ​ക്ഷ ന​ല്‍കാ​ന്‍ നാ​ളെ വ​രെ സ​മ​യ​മ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലു​മു​ള്ള പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ ഒ​രു​ക്കി​യാ​ണ് ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
രാ​വി​ലെ 10 മു​ത​ല്‍ അ​ഞ്ചു വ​രെ വോ​ട്ട് ചെ​യ്യാം.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് ക​രു​ത​ണം. 12എ ​പ്ര​കാ​രം ത​പാ​ല്‍ വോ​ട്ടി​ന് അ​പേ​ക്ഷ ന​ല്‍കി​യ കോ​ട്ട​യം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടു​ള്ള ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍ട്ടി​ഫി​ക്ക​റ്റ് (ഇ​ഡി​സി) ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കും.

ഇ​ഡി​സി ല​ഭി​ക്കു​ന്ന​വ​ര്‍ക്കു വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ 26ന് ​ഡ്യൂ​ട്ടി​യു​ള്ള ബൂ​ത്തി​ലോ സൗ​ക​ര്യ​പ്ര​ദ​മാ​യ ബൂ​ത്തി​ലോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. ഇ​ഡി​സി ല​ഭി​ക്കു​ന്ന​തി​നു​ള്ള 12 എ ​അ​പേ​ക്ഷ 22 വ​രെ സ​മ​ര്‍പ്പി​ക്കാ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്നേ​ശ്വ​രി അ​റി​യി​ച്ചു.

പോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ല്ലാ​ത്ത പോ​ലീ​സ് ഉ​ദ്യോ​സ്ഥ​ര​ട​ക്ക​മു​ള്ള മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ഡ്രൈ​വ​ര്‍, വീ​ഡി​യോ​ഗ്ര​ഫ​ര്‍ തു​ട​ങ്ങി​യ അനുബന്ധ ഉദ്യോഗസ്ഥർക്കും 23, 24, 25 തീ​യ​തി​ക​ളി​ല്‍ കോ​ട്ട​യം ബ​സേ​ലി​യേ​സ് കോ​ള​ജി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന കേ​ന്ദ്രീ​കൃ​ത ത​പാ​ല്‍ ബാ​ല​റ്റ് കേ​ന്ദ്ര​ത്തി​ല്‍ വോ​ട്ടു ചെ​യ്യാം.

ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ടു​ചെ​യ്ത ബാ​ല​റ്റു​ക​ള്‍ അ​താ​തു​ദി​വ​സം ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍ക്കു കൈ​മാ​റും. ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍ കൈ​മാ​റു​ന്ന ബാ​ല​റ്റ് പെ​ട്ടി വ​ര​ണാ​ധി​കാ​രി സ്ട്രോം​ഗ് റൂ​മി​ല്‍ സൂ​ക്ഷി​ക്കും.