നി​രോ​ധി​ക്കേ​ണ്ട സം​ഘ​ട​ന​യെ​ന്ന്
Wednesday, September 28, 2022 10:40 PM IST
മൂ​ന്നാ​ർ: പോ​പ്പു​ല​ർ ഫ്ര​ണ്ട് നി​രോ​ധി​ക്കേ​ണ്ട സം​ഘ​ട​ന​യാ​യി​രു​ന്നെ​ന്ന് അ​ഭി​മ​ന്യു​വി​ന്‍റെ സ​ഹോ​ദ​ര​ൻ എം. ​പ​രി​ജി​ത്ത്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യ​ല്ല. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​മാ​ണ് അ​വ​ർ പി​ന്തു​ട​ർ​ന്നി​രു​ന്ന​ത് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം.

തീ​വ്ര​വാ​ദം വ​ള​ർ​ത്തു​ന്ന​തി​നാ​ലാ​ണ് എ​സ്ഡി​പി​ഐ്ക്ക് കാ​ന്പ​സു​ക​ളി​ൽ​പോ​ലും വേ​രു​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രി​ക്കു​ന്ന​ത്. അ​വ​രു​ടെ പേ​രു പോ​ലെ​ത​ന്നെ പോ​പ്പു​ല​റാ​കാ​നാ​യി എ​ന്തും ചെ​യ്യു​ന്ന സം​ഘ​ട​ന​യാ​ണ് പി​എ​ഫ്ഐ എ​ന്നും പ​രി​ജി​ത്ത് പ​റ​ഞ്ഞു.

2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ർ​ച്ചെ​യാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ അ​ഭി​മ​ന്യു കാ​ന്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്.