മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ദാ​ല​ത്ത്
Monday, November 28, 2022 10:44 PM IST
നെ​ടു​ങ്ക​ണ്ടം: മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'വാ​ഹ​നീ​യം' പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ 16നു ​ചെ​റു​തോ​ണി ടൗ​ണ്‍ ഹാ​ളി​ല്‍ രാ​വി​ലെ പ​ത്തി​നു ന​ട​ക്കും. ഉ​ടു​മ്പ​ന്‍​ചോ​ല സ​ബ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​രാ​തി​ക​ള്‍ ഡി​സം​ബ​ര്‍ ഒ​മ്പ​തി​നു മു​മ്പാ​യി ഓ​ഫീ​സി​ല്‍ നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. അ​ദാ​ല​ത്തി​ല്‍ വ​കു​പ്പു​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​രാ​തി​ക​ള്‍ നേ​രി​ല്‍ കേ​ട്ട് തീ​ര്‍​പ്പ് ക​ല്പി​ക്കും.
നി​കു​തി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍, ദീ​ര്‍​ഘ​കാ​ല​മാ​യി തീ​ര്‍​പ്പാ​ക്കാ​ത്ത ഫ​യ​ലു​ക​ള്‍, ചെ​ക്ക് റി​പ്പോ​ര്‍​ട്ടു​ക​ള്‍ മു​ത​ലാ​യ​വ ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കും. കൂ​ടാ​തെ ഉ​ട​മ കൈ​പ്പ​റ്റാ​തെ ഓ​ഫീ​സി​ല്‍ മ​ട​ങ്ങി​വ​ന്നി​ട്ടു​ള്ള ആ​ര്‍​സി ബു​ക്കു​ക​ള്‍, ലൈ​സ​ന്‍​സു​ക​ള്‍ എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​ന് മേ​ല്‍​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി എ​ത്ത​ണം.