മൂ​ന്ന് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രി​ക്കേ​റ്റു
Tuesday, November 29, 2022 10:40 PM IST
ക​ട്ട​പ്പ​ന : ല​ബ്ബ​ക്ക​ട ജെ​പി​എം കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ മൂ​ന്ന് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രി​ക്കേ​റ്റു. എ​സ്എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​എ​സ്. ഗൗ​തം, ക​ട്ട​പ്പ​ന ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ശ്രീ​ഹ​രി രാ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വൈ​ശാ​ഖ് പി. ​ഷാ​ജി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​എ​സ് യു-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തി​യ​ത് . പ​രി​ക്കേ​റ്റ​വ​രെ ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വെ​യ​ർ​ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ
സി​എ​സ്ആ​ർ ഫ​ണ്ട് കൈ​മാ​റി

ഇ​ടു​ക്കി: വെ​യ​ർ​ഹൗ​സിം​ഗ് കോ​ർപ​റേ​ഷ​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ന്‍റെ ആ​ദ്യ​ഗ​ഡു സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ കെ.​വി.​ പ്ര​ദീ​പ് കു​മാ​റി​ൽനിന്നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ, ജി​ല്ലാക​ള​ക്‌ടർ ഷീ​ബ ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.
പെ​രു​വ​ന്താ​നം, ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആം​ബു​ല​ൻ​സു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​ണ് കോ​ർ​പ​റേ​ഷ​ൻ 33.26 ല​ക്ഷം രൂ​പ സി​എ​സ്ആ​ർ ഫ​ണ്ടി​ൽനി​ന്നു ചെ​ല​വ​ഴി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​ക്കാ​യി സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഏ​ഴുല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചി​രു​ന്നു. ക​ള​ക്‌ടറു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, റീ​ജ​ണ​ൽ മാ​നേ​ജ​ർ പി.​ആ​ർ. മ​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.