ഡോ. ​ഷൈ​നി ഡാ​നി​യേ​ലി​ന് പു​ര​സ്കാ​രം
Friday, December 2, 2022 10:32 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ന്ത്യ​ന്‍ ഹി​സ്റ്റ​റി കോ​ണ്‍​ഗ്ര​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ഫ. പാ​ർ​ഥ​സാ​ര​ഥി ഗു​പ്ത മെ​മ്മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ത്തി​നും പ്ര​ഫ. ജെ​സി ജ്ജാ ​മെ​മ്മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ത്തി​നും നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ അ​ധ്യാ​പി​ക ഡോ. ​ഷൈ​നി ഡാ​നി​യേ​ല്‍ അ​ര്‍​ഹ​യാ​യി. 27 മു​ത​ല്‍ 29 വ​രെ ചെ​ന്നൈ​യി​ല്‍ ന​ട​ക്കു​ന്ന 81-ാം ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ല്‍ ഇ​വ​ര്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.
ഡ​ല്‍​ഹി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നു പി​എ​ച്ച്ഡി പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം എം​ഇ​എ​സ് കോ​ള​ജി​ല്‍ ച​രി​ത്ര​വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്.

അ​ന്ത​ർ​ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ്
സ​മാ​പി​ച്ചു

തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ളജ് സ്ട്രൈ​ഡ് ഗ​വേ​ഷ​ണ​പ​ദ്ധ​തി​യു​ടെ​യും ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക​താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​ന്ന അ​ന്ത​ർ​ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ച്ചു. ഇ​ന്ന​ലെ പ്ര​ശ​സ്ത പ​രി​സ്ഥി​തി ച​രി​ത്ര​കാ​ര​ൻ ഡോ.​ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു.
സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രും സാ​മൂ​ഹി​ക പാ​രി​സ്ഥി​തി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത സം​വാ​ദം ന​ട​ന്നു.
പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്സ്, ഡോ. ​എം.​വി.​കൃ​ഷ്ണ​കു​മാ​ർ, കോ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​സേ​വ്യ​ർ കു​ര്യ​ൻ, ബാ​നി ജോ​യി, ഡോ. ​ജി​തി​ൻ ജോ​യി, ബീ​ന ദീ​പ്തി ലൂ​യി​സ്, നോ​ബി​ൾ സി. ​കു​ര്യ​ൻ, ഡോ. ​അ​ഞ്ജു ലി​സ് കു​ര്യ​ൻ, ഡോ. ​മാ​നു​വ​ൽ തോ​മ​സ്, ഇ.​ആ​ർ.​ ര​തീ​ഷ്, ജെ​റി​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.