പ​രി​ക്ക് തോ​റ്റു; അ​ഖി​ൽ ജ​യി​ച്ചു
Friday, December 2, 2022 11:08 PM IST
മു​ത​ല​ക്കോ​ടം: സ​മൂ​ഹ​ത്തി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​കു​ന്ന സ്ത്രീ​ധ​നം എ​ന്ന വി​ഷ​യ​വു​മാ​യി മോ​ണോ ആ​ക്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വേ​ദി​യി​ലെ​ത്തി അ​ഖി​ൽ ചാ​ൾ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി വി​എ​ച്ച്എ​സ്എ​സ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ട​തു കൈ​ക്കു​ണ്ടാ​യ പൊ​ട്ട​ലു​മാ​യാ​ണ് ഏ​ല​പ്പാ​റ​യി​ൽ​നി​ന്ന് എ​ത്തി​യ​ത്.
മൂ​ന്നാ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ര​ജ​നി ചാ​ൾ​സാ​ണ് മ​ക​നു മോ​ണോ ആ​ക്ടി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞ​ടു​ക്കു​ന്ന​തും എ​ഴു​തി ന​ൽ​കു​ന്ന​തും അ​മ്മ ത​ന്നെ​യാ​ണ്. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ അ​ഖി​ൽ മോ​ണോ ആ​ക്ടി​ൽ പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​ണ്. ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും മോ​ണാ ആ​ക്ടി​ൽ ഫ​സ്റ്റ് എ ​ഗ്രേ​ഡ് നേ​ടി​യി​ട്ടു​ണ്ട്. അ​ച്ഛ​ൻ വാ​ണി​യ​പു​ര​ക്ക​ൽ ചാ​ൾ​സ് മു​ൻ സൈ​നി​ക​നാ​ണ്.