ബ​സ് ക​ണ്ട​ക്ട​റെ മ​ർ​ദിച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, December 9, 2022 10:29 PM IST
തൊ​ടു​പു​ഴ: ബ​സ് ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​രി​ക്കു​ഴ ചാ​ത്തം​കോ​ട്ട് അ​മ​ൽ ജോ​ർ​ജി​നെ(27) യാ​ണ് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു​ബാ​ബു അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് 25 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
മു​ണ്ടേ​ക്ക​ല്ല് പെ​ട്രോ​ൾ പ​ന്പി​ൽ ബ​സി​ൽ ക​യ​റി വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​യും പ​ട്ടി​ക​വ​ർ​ഗ​ക്കാ​ര​നു​മാ​യ ക​ണ്ട​ക്ട​റെ​യും മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നെ​യും അ​മ​ൽ ജോ​ർ​ജ് മ​ർ​ദിക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രു​മാ​യി ഇ​തേ റൂ​ട്ടി​ൽ ഓ​ടു​ന്ന മ​റ്റൊ​രു ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​മ​ലും കൂ​ട്ട​രും സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യി​രു​ന്നു.
ഇ​തി​ൽ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ക​ണ്ട​ക്ട​റെ​യും ജീ​വ​ന​ക്കാ​ര​നെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്.