സെ​ന്‍റ് ജോ​സ​ഫ്സ് ഫോ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ
Friday, December 9, 2022 10:57 PM IST
രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി രൂ​പ​ത​യി​ലെ വൈ​ദി​ക​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യി നി​ർ​മി​ച്ച വാ​ക്കാ​സി​റ്റി​യി​ലെ പ​ന്നി​യാ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫോ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും ചാ​പ്പ​ലി​ന്‍റെ വെ​ഞ്ച​രി​പ്പും ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു.
രൂ​പ​ത​യി​ലെ നാ​ലാം വ​ർ​ഷ വൈ​ദി​ക​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മാ​ണ് ഫോ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ക. ഇ​ടു​ക്കി രൂ​പ​ത​യു​ടെ ത​ടി​യം​പാ​ട് മാ​ർ എ​ഫ്രേം മൈ​ന​ർ സെ​മി​നാ​രി​യി​ൽ മൂ​ന്നു വ​ർ​ഷം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നാ​ലാം വ​ർ​ഷ പ​ഠ​ന​ത്തി​നാ​യി രാ​ജാ​ക്കാ​ട് ഫോ​ർ​മേ​ഷ​ൻ സെ​ൻ​റ്റ​റി​ലേ​ക്കു വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​ത്.
രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ചാ​ൻ​സ​ല​ർ ഫാ. ​ഷൈ​ൻ പ​ഞ്ഞി​ക്കു​ന്നേ​ൽ, പ്രോ ​ചാ​ൻ​സ​ല​ർ ഫാ.​ജോ​ർ​ജ് ത​കി​ടി​യേ​ൽ, രൂ​പ​ത
പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ജോ​സ് ത​ച്ചു​കു​ന്നേ​ൽ, രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഫാ. ​ജോ​ർ​ജ്് തു​ന്പ​നി​ര​പ്പേ​ൽ, ഫാ. ​ജോ​സ് ചി​റ്റ​ടി, റെ​ക്ട​ർ ഫാ. ​ജെ​യിം​സ് തെ​ള്ളി​യാ​ങ്ക​ൽ, ഫാ. ​ജി​ജി വ​ട​ക്കേ​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.