ഫോ​ട്ടോ​ഗ്രാ​ഫി​യി​ലും ചെ​ണ്ട​യി​ലും ഫെ​ലോ​ഷി​പ്പ്
Friday, December 9, 2022 10:57 PM IST
ക​ട്ട​പ്പ​ന: കേ​ര​ള സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പി​ന് ജി​ല്ല​യി​ൽ​നി​ന്നും ര​ണ്ടു​പേ​ർ​കൂ​ടി അ​ർ​ഹ​രാ​യി. ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ കു​മ​ളി അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി ശ്രീ​രാ​ഗ​ത്തി​ൽ സ​ജീ​ഷ് കൃ​ഷ്ണ​ൻ, ചെ​ണ്ട​യി​ൽ ക​ട്ട​പ്പ​ന ന​ത്തു​ക​ല്ല് കോ​ലേ​ട്ട് ഡോ.​ബോ​ബി​ൻ കെ. ​രാ​ജു എ​ന്നി​വ​രാ​ണ് ഫെ​ലോ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ​ത്.
2015 മു​ത​ൽ ഫോ​ട്ടോ​ഗ്രാ​ഫി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ജീ​ഷ് എ​റ​ണാ​കു​ളം ഇ​മേ​ജ് മ​ൾ​ട്ടി​മീ​ഡി​യ​യി​ൽ​നി​ന്നാ​ണ് വി​ഷ്വ​ൽ മീ​ഡി​യ വി​എ​ഫ്എ​ക്സ് ആ​ൻ​ഡ് അ​നി​മേ​ഷ​നി​ൽ ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യ​ത്. ജെ​ഫ്രി-​ശാ​ന്ത​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ​ജീ​ഷ് .
15 വ​ർ​ഷ​മാ​യി ചെ​ണ്ട​മേ​ള രം​ഗ​ത്തു​ള്ള ബോ​ബി​ന് ആ​യി​ര​ത്തി​ല​ധി​കം ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ണ്ട്. കാ​ര​പ്പാ​ട്ട് സു​കു​മാ​ര​ൻ, ഡോ.​ക​ണ്ട​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​ദ്യ​ശ്രീ മാ​പ്രാ​ണം ഷൈ​ജു എ​ന്നി​വ​രു​ടെ ശി​ഷ്യ​നാ​ണ് ഡോ.​ബോ​ബി​ൻ കെ.​രാ​ജു.​ആ​തി​ര​യാ​ണ് ഭാ​ര്യ. റ​യാ​ൻ ആ​ദ​മാ​ണ് മ​ക​ൻ. നി​ല​വി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്നു ആ​റു പേ​ർ​ക്കാ​ണ് വ​ജ്ര ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല് പേ​ർ​ക്ക് എ​ട്ടു മാ​സം മു​മ്പ് ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച​താ​യി ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. സൂ​ര്യ​ലാ​ൽ അ​റി​യി​ച്ചു.