യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധി​ച്ചു
Tuesday, January 24, 2023 12:25 AM IST
തൊ​ടു​പു​ഴ: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ഗ് ഹൗ​സ് പ​രി​സ​ര​ത്തു​നി​ന്നു ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്പി​ൽ സ​മാ​പി​ച്ച​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. നി​സാ​മു​ദീ​ൻ, അ​ൻ​ഷാ​ദ് കു​റ്റി​യാ​നി, ആ​ഷി​ഖ് റ​ഹീം, ക​ബീ​ർ പ​ന​ച്ചി​ക്ക​ൽ, പി.​ഇ. നൗ​ഷാ​ദ്, ഫൈ​സ​ൽ പ​ള്ളി​മു​ക്കി​ൽ, ഷ​ബീ​ർ മു​ട്ടം, ആ​സാ​ദ് സി​ദ്ധീ​ഖ്, വി.​എം. ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.