ഡി​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​നം
Tuesday, January 24, 2023 10:44 PM IST
തൊ​ടു​പു​ഴ: ഡി​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി കെ.​ജോ​ണ്‍, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി​നു അ​ട​പ്പൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്നു ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫ്ളാ​ഷ്മോ​ബ് സം​ഘ​ടി​പ്പി​ക്കും. 28നു ​ല​ഹ​രി​ക്കെ​തി​രേ മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കും. ഡി​പോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നു ആ​രം​ഭി​ച്ച് മ​ങ്ങാ​ട്ടു​ക​വ​ല, വെ​ങ്ങ​ല്ലൂ​ർ ബൈ​പാ​സ്, ഷാ​പ്പും​പ​ടി, കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ്, മ​ങ്ങാ​ട്ടു​ക​വ​ല സ്കൂ​ളി​ൽ സ​മാ​പി​ക്കും. വി​ജ​യി​ക​ൾ​ക്ക് 10,001, 7,001, 3,001 രൂ​പ ക്ര​മ​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും.
ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം ഫെ​ബ്രു​വ​രി നാ​ലി​നു ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ൻ​സെ​ൻ​ഷ്യ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​ജോ​ണ്‍ ക​ണ്ട​ത്തി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്, പി​ന്ന​ണി ഗാ​യി​ക രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​മാ​ത്യു ക​ക്കാ​ട്ടു​പി​ള്ളി​ൽ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ വീ​ടി​ല്ലാ​ത്ത ഒ​രു കു​ടും​ബ​ത്തി​നു ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കും. സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി സ്വി​മ്മിം​ഗ് പൂ​ളും നി​ർ​മി​ക്കും. 1964-ലാ​ണു സ്കൂ​ൾ ആ​രം​ഭി​ച്ച​ത്. പ്രീ ​പ്രൈ​മ​റി മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ സ്കൂ​ളി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹെ​ജി പി. ​ചെ​റി​യാ​ൻ, അ​ജേ​ഷ് പി. ​ജോ​ണ്‍, പി.​ഡി. അ​നീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.