‘നാം’​ന​വീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Tuesday, April 16, 2024 5:40 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന ‘നാം’​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ വാ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ. കെ. ​ചെ​റി​യാ​ൻ കൈ​മാ​റി. ‘ഒ​രു​മ​യോ​ടെ 200’ എ​ന്ന പ​ദ്ധ​തി​യി​ലാ​ണ് ക​ടാ​തി​യി​ലെ മ​നോ​ജി​ന്‍റെ വീ​ട് പു​ന​ർ നി​ർ​മി​ച്ച് വാ​സ​യോ​ഗ്യ​മാ​ക്കി​യ​ത്.

പ​ക്ഷാ​ഘാ​തം വ​ന്ന മ​നോ​ജി​ന് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച വീ​ടി​ന് ജ​ന​ലു​ക​ളോ വൈ​ദ്യു​തി ക​ണ​ക്ഷ​നോ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പി​താ​വി​ന്‍റെ പൊ​ടു​ന്ന​നെ​യു​ള്ള രോ​ഗാ​വ​സ്ഥ മൂ​ലം പ​ഠ​നം പ​കു​തി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ട വ​ന്ന കു​ട്ടി​ക​ളും ഭാ​ര്യ​യു​മാ​യി​രു​ന്നു വീ​ട്ടി​ലു​ള്ള​ത്. മ​നോ​ജി​ന്‍റെ ദു​ര​വ​സ്ഥ അ​റി​ഞ്ഞ നാം ​ഭാ​ര​വാ​ഹി​ക​ൾ പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ഏ​ബ്ര​ഹാം മു​ഖേ​ന പു​ന​ർ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യും വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും പി​ടി​പ്പി​ച്ച് പെ​യി​ന്‍റ് അ​ടി​ച്ചു വാ​സ​യോ​ഗ്യ​മാ​ക്കി മാ​റ്റു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​വും ഭാ​ര​വാ​ഹി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ നാം ​പ്ര​സി​ഡ​ന്‍റ് ഒ.​വി. അ​നീ​ഷ്, വാ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ കെ. ​ചെ​റി​യാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ഏ​ബ്ര​ഹാം, അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഡി​ബി അം​ഗ​ങ്ങ​ളാ​യ സെ​ൻ ചെ​റി​യാ​ൻ, ഡോ. ​സാ​റ ന​ന്ദ​ന, പോ​ൾ പി. ​തോ​മ​സ്, ബ​ബി​ത നെ​ല്ലി​ക്ക​ൽ, ആ​ർ. പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.