പ്ര​വ​ർ​ത്ത​ക​ന് നേരെ കൈയേ​റ്റം; പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ഡി​എ
Tuesday, April 16, 2024 5:40 AM IST
മൂ​വാ​റ്റു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​ക​നെ കൈയേ​റ്റം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ഡി​എ എ​ൻ​ഡി​എ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മ​ങ്കു​വാ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ ഇ​ടു​ക്കി മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ പ്ര​സം​ഗി​ച്ചു. പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഴി​ച്ച വി​ടു​ന്ന ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​നി​ല​യി​ൽ എ​ന്തോ ത​ക​രാ​റു​ണ്ടെ​ന്നും അ​ക്ര​മ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇ​ന്ന​ലെ മ​ങ്കു​വ പ​ള്ളി പ​ടി​ക്ക​ൽ പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്ന ബി​ജെ​പി ഇ​ടു​ക്കി മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം പോ​ളി പു​ത്ത​ൻ​പു​ര​യ്ക്ക​ലി​നെ​യാ​ണ് കൈ​യേ​റ്റം ചെ​യ്ത​ത്. അ​ക്ര​മ​ത്തി​നി​ര​യാ​യ പോ​ളി​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ സ​മാ​ധാ​ന​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ണ​മെ​ന്നും അ​ക്ര​മി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്ഥാ​നാ​ർ​ഥി ആ​വ​ശ്യ​പ്പെ​ട്ടു.