തോ​ട്ടം​ മേ​ഖ​ല​യു​ടെ മ​നം ക​വ​ർ​ന്ന് ഡീ​ൻ
Tuesday, April 16, 2024 5:40 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ടു​ക്കി ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ന​ട​ത്തി. കാ​ന്ത​ല്ലൂ​ർ ടൗ​ണി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ എ.​കെ. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​രി​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ജ​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന 15ഓ​ളം ഉ​ത്ത​ര​വു​ക​ളാ​ണ് ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​വ്വ മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​മാ​യ ഒ​രു സ​ർ​ക്കാ​രാ​ണ് ഇ​തെ​ന്നും എ.​കെ. മ​ണി ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം.​ബി. സൈ​നു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് വാ​ഴ​വ​ര ഫാ​ക്‌​ട​റി, ത​ല​യാ​ർ, ന​യ​മ​ക്കാ​ട്, ക​ന്നി​മ​ല ഫാ​ക്‌​ട​റി, പെ​രി​യ​മ്മ ഫാ​ക്‌​ട​റി, ന​ല്ല​ത​ണ്ണി ഈ​സ്റ്റ്, ക​ല്ലാ​ർ ഫാ​ക്‌​ട​റി, ന​ട​യാ​ർ സൗ​ത്ത്, മൂ​ന്നാ​ർ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി മൂ​ന്നാ​ർ ടൗ​ണി​ൽ സ​മാ​പി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം റോ​യി കെ. ​പൗ​ലോ​സ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന് ഡീ​ൻ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ൽ

മൂ​വാ​റ്റു​പു​ഴ: ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ന്ന് മു​വാ​റ്റു​പു​ഴ​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തും. രാ​വി​ലെ ആ​വോ​ലി​യി​ൽ പു​ളി​ക്കാ​യ​ത്ത് ക​ട​വി​ൽ പ​ര്യ​ട​നം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​വോ​ലി, മാ​റാ​ടി, വാ​ള​കം, മു​ള​വൂ​ർ, പാ​യി​പ്ര, മു​വാ​റ്റു​പു​ഴ ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം കീ​ച്ചേ​രി​പ്പ​ടി റോ​യ​ൽ ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും. 40ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും.