ഭ​ക്തി​യു​ടെ നി​റ​വി​ൽ പി​റ​വം പ​ള്ളി​യി​ൽ പൈ​ത​ലൂ​ട്ട് നേ​ർ​ച്ച
Tuesday, April 16, 2024 5:40 AM IST
പി​റ​വം: ഭ​ക്തി​യു​ടെ നി​റ​വി​ൽ പി​റ​വം വ​ലി​യ പ​ള്ളി​യി​ൽ ന​ട​ത്തി​യ പൈ​ത​ലൂ​ട്ട് നേ​ർ​ച്ച ശ്ര​ദ്ധ​യ​മാ​യി. 144 പെ​ത​ങ്ങ​ൾ​ക്കാ​ണ് നേ​ർ​ച്ച വി​ള​മ്പി​യ​ത്. പ​ള്ളി​മു​റ്റ​ത്ത് കു​ട്ടി​ക​ൾ​ക്ക് ഇ​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യാ​യി​രു​ന്നു ച​ട​ങ്ങ്. വാ​ഴ​യി​ല​യി​ൽ നെ​യ്യ​പ്പ​വും, പ​ഴ​വും, പി​ടി​യും, കോ​ഴി​ക്ക​റി​യും, മീ​നും, ചോ​റും തു​ട​ങ്ങി​യ എ​ല്ലാം ചേ​ർ​ത്ത വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യാ​ണ് പൈ​ത​ൽ നേ​ർ​ച്ച. ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ​വ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും പി​ന്നി​ട് നേ​ർ​ച്ച ന​ൽ​കി​യി​രു​ന്നു.

യേ​ശു​ദേ​വ​ൻ സെ​ഹി​യോ​ൻ മാ​ളി​ക​യി​ൽ​വ​ച്ച് ന​ൽ​കി​യ തി​രു​വ​ത്താ​ഴ​ത്തെ സ്മ​രി​ച്ചാ​ണ് പി​റ​വം പ​ള്ളി​യി​ൽ പൈ​ത​ൽ നേ​ർ​ച്ച ന​ട​ക്കു​ന്ന​ത്. ഈ​സ്റ്റ​ർ ദി​ന​ത്തി​ന് ശേ​ഷം ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പ​ള്ളി​യി​ൽ പു​തു ഞാ​യ​റി​നു ശേ​ഷം 144 പൈ​ത​ങ്ങ​ൾ​ക്ക് നേ​ർ​ച്ച ന​ട​ത്താ​റു​ണ്ട്. വി​കാ​രി ഫാ. ​സ്ക​റി​യ വ​ട്ട​ക്കാ​ട്ടി​ൽ വാ​ഴ്ത്തി​യ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ സ​ഹ വി​കാ​രി മാ​രാ​യ ഫാ. ​മാ​ത്യൂ​സ് കാ​ഞ്ഞി​ര​മ്പാ​റ, ഫാ. ​മാ​ത്യൂ​സ് വാ​ത​ക​ട്ടി​ൽ, ഫാ. ​എ​ലി​യാ​സ് ചെ​റു​ക്കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ പൈ​ത​ങ്ങ​ൾ​ക്ക് വി​ള​മ്പി.