മ​ര​ട് മൂ​ത്തേ​ടം പ​ള്ളി​യി​ൽ തി​രു​നാ​ളി​നു സ​മാ​പ​നം
Tuesday, April 16, 2024 5:40 AM IST
മ​ര​ട്: മ​ര​ട് മൂ​ത്തേ​ടം വി​ശു​ദ്ധ മേ​രി മാ​ഗ്ദ​ലി​ൻ പ​ള്ളി​യി​ൽ 191-ാമ​തു മ​ധ്യ​സ്ഥ തി​രു​നാ​ളി​നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം. വി​ശു​ദ്ധ​യു​ടെ വേ​ഷ​മ​ണി​ഞ്ഞ 313 പേ​രും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും അ​ണി​നി​ര​ന്ന പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യാ​ണു തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ച​ത്.

ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ മോ​ൺ. മാ​ത്യു ക​ല്ലി​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​യേ​ശു​ദാ​സ് പ​ഴ​ന്പി​ള്ളി സ​ന്ദേ​ശം ന​ൽ​കി. ശി​ങ്കാ​രി​മേ​ളം, കാ​റ​ൽ​സ്മാ​ൻ ച​വി​ട്ടു​നാ​ട​കം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

വി​കാ​രി ഫാ. ​ഷൈ​ജു തോ​പ്പി​ൽ, കൊ​ന്പ്രേ​ര്യ പ്ര​സു​ദേ​ന്തി പി.​എ​ക്സ്. ആ​ന്‍റ​ണി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ക​മീ​ല തോ​മ​സ്, സ​ഹ​വി​കാ​രി ഫാ. ​റി​നോ​യ് സേ​വ്യ​ർ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജ​സീ​ന്ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.