തെ​ര​ഞ്ഞെ​ടു​പ്പ് ബോർഡല്ല: ഇത് ജോ​ളി ചേ​ട്ട​ന്‍റെ തമാശ
Wednesday, April 24, 2024 5:19 AM IST
വൈ​പ്പി​ൻ: തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളും പ​തി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റ​റു​ക​ളാ​ണ് തെ​രു​വു​ക​ൾ​തോ​റും. ഇ​വ​യ്‌​ക്കി​ട​യി​ലാ​ണ് ജോ​ളി ചേ​ട്ട​ന്‍റെ പോ​സ്റ്റ​ർ നാ​ട്ടി​ൽ വൈ​റ​ലാ​യ​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ ക​ണ്ടാ​ൽ ജോ​ളി ചേ​ട്ട​നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യി​ച്ചു പോ​കു​മെ​ങ്കി​ലും ബോ​ർ​ഡി​ലെ വാ​ച​ക​ങ്ങ​ൾ വാ​യി​ക്കു​മ്പോ​ൾ സം​ശ​യം മാ​റും. ചെ​റാ​യി ക​രു​ത്ത​ല​യി​ലെ ത​ന്‍റെ സൈ​ക്കി​ൾ ഷോ​പ്പി​നു മു​ന്നി​ലാ​ണ് ജോ​ളി​ച്ചേ​ട്ട​ൻ ഈ ​ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​രി​ക്കു​ന്ന​ത്.

സ്വ​ന്തം ചി​ത്ര​വും താ​ഴെ പേ​രും മു​ക​ളി​ലാ​യി ഒ​രു സൈ​ക്കി​ൾ ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. അ​തി​ൽ സൈ​ക്കി​ൾ വാ​ങ്ങി വി​ജ​യി​പ്പി​ക്കു​ക എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. പെ​ട്ടെ​ന്ന് ക​ണ്ടാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ർ​ഡാ​ണെ​ന്നേ ക​രു​തു.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ക​രു​ത്ത​ല​യി​ൽ സൈ​ക്കി​ൾ ഷോ​പ്പും മ​റ്റ് റി​പ്പ​യ​ർ പ​ണി​ക​ളു​മാ​യി ക​ഴി​ഞ്ഞു​വ​രു​ന്ന ഈ ​ചെ​റാ​യി​ക്കാ​ര​ൻ വെ​റും ഒ​രു ത​മാ​ശ​ക്ക് വേ​ണ്ടി​യാ​ണ് ഇ​ങ്ങി​നെ​യൊ​രു ബോ​ർ​ഡ് സ്ഥാ​പി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഒ​പ്പം സൈ​ക്കി​ൾ വാ​ങ്ങി ആ​രോ​ഗ്യം വി​ജ​യി​പ്പി​ക്കു​വെ​ന്ന സ​ന്ദേ​ശ​വും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് സ​ര​സ ഹൃ​ദ​യ​നാ​യ ഈ 64​കാ​ര​ൻ പ​റ​യു​ന്നു.