ബ​സ് ത​ട​ഞ്ഞുനി​ർ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ചു, പ്ര​തി അ​റ​സ്റ്റി​ൽ
Friday, September 30, 2022 12:39 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​രി​പ്പാ​ല​ത്ത് സ്വ​കാ​ര്യ​ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. അ​രി​പ്പാ​ലം സ്വ​ദേ​ശി കോ​ഴേ​ക്കാ​ട​ൻ വീ​ട്ടി​ൽ സു​ബീ​ഷ് (30) നെ​യാ​ണ് കാ​ട്ടൂ​ർ എ​സ്ഐ മ​ണി​ക​ണ്ഠ​നും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്.
അ​രി​പ്പാ​ലം സെ​ന്‍റ​റി​ൽ വെ​ച്ചാ​ണ് സം​ഭ​വം. എ​സ്എ​ൻ പു​ര​ത്തു​നി​ന്നും അ​രി​പ്പാ​ലം വ​ഴി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​എ​സ്പി ബ​സ് പ്ര​തി ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ഏ​റെ നേ​രം ഇ​തു തു​ട​ർ​ന്ന​പ്പോ​ൾ ചോ​ദ്യം ചെ​യ്യാ​ൻ ഇ​റ​ങ്ങി വ​ന്ന ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
ഏ​റെ നേ​രം പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​യെ കാ​ട്ടൂ​ർ പോ​ലീ​സ് എ​ത്തി​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ർ എ​ട​ക്കു​ളം കൊ​ട്ടാ​ര​ത്തി​ൽ വീ​ട്ടി​ൽ രാ​മു​വി​ന്‍റെ മ​ക​ൻ രാ​ജേ​ഷ് (49) ഇ​രി​ങ്ങാ​ല​ക്കു​ട ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.