അ​രി​ന്പ്ര പാ​ട​ശേ​ഖ​ര​ത്തി​ലെ ന​ടീ​ൽ ഉ​ത്സ​വം ശ്രദ്ധേയം
Thursday, September 17, 2020 12:26 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കി​സാ​ൻ​സ​ഭ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​റ്റ​ശ്ശേ​രി അ​രി​ന്പ്ര പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി. സു​ഭി​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന 10000 ഭ​ക്ഷ്യ​വി​ള ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. അ​രി​ന്പ്ര പാ​ട​ശേ​ഖ​ര​ത്തി​ൽ 10 ഏ​ക്ക​ർ കൃ​ഷി സ്ഥ​ല​ത്താ​ണ് നെ​ൽ​കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
ന​ടീ​ൽ ഉ​ത്സ​വം കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി .പി. ​മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​രാ​മ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഉ​ണ്ണി ,കെ. ​എം. ചാ​ണ്ടി, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ, കൃ​ഷ്ണ​ൻ മ​രാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.