x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു


Published: May 10, 2026 01:46 AM IST | Updated: May 10, 2026 01:46 AM IST

മും​ബൈ: ജൂ​ൺ 15 മു​ത​ൽ 21 വ​രെ ന​ട​ക്കു​ന്ന മും​ബൈ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ 19-ാമ​ത് പ​തി​പ്പി​നാ​യു​ള്ള ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

നോ​ൺ-​ഫീ​ച്ച​ർ സി​നി​മ​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ച​ല​ച്ചി​ത്ര മേ​ള​ക​ളി​ലൊ​ന്നാ​ണി​ത്. വ​ള​ർ​ന്നു​വ​രു​ന്ന ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രു സു​പ്ര​ധാ​ന വേ​ദി​യാ​യും മു​ന്നേ​റ്റ​ത്തി​നു​ള്ള ച​വി​ട്ടു​പ​ടി​യാ​യും മും​ബൈ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക പോ​ർ​ട്ട​ൽ വ​ഴി ആ​രം​ഭി​ച്ചു. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ക്ക​ണം. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഇ​തി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശി​ക്കാം.

അ​പേ​ക്ഷ​ക​ർ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ക്കു​ക​യും 500 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി അ​ട​യ്ക്കു​ക​യും വേ​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.
മി​ക​ച്ച ച​ല​ച്ചി​ത്ര​ത്തി​ന് 55 ല​ക്ഷം രൂ​പ സ​മ്മാ​ന​ത്തു​ക​യും സു​വ​ർ​ണ ശം​ഖ്, ര​ജ​ത ശം​ഖ് പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ക്കും.

കൂ​ടാ​തെ വി. ​ശാ​ന്താ​റാം ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം, പ​രീ​ക്ഷ​ണാ​ത്മ​ക ചി​ത്ര​ത്തി​നു​ള്ള പ്ര​മോ​ദ് പ​തി പു​ര​സ്കാ​രം, സാ​ങ്കേ​തി​ക മി​ക​വി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ, മി​ക​ച്ച വി​ദ്യാ​ർ​ഥി ചി​ത്രം, മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ എ​ന്നി​വ​യ്ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളു​മു​ണ്ട്.

മേ​ള​യി​ൽ മ​ത്സ​രേ​ത​ര വി​ഭാ​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്നും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മി​ക​ച്ച​തും വി​പ്ല​വ​ക​ര​വു​മാ​യ സി​നി​മ​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ പ്രി​സം, അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ പ്ര​ശം​സ നേ​ടി​യ​തും പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ച​തു​മാ​യ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ക്യു​റേ​റ്റ​ഡ് വി​ഭാ​ഗ​ങ്ങ​ൾ, സ്വ​ത​ന്ത്ര സി​നി​മ​ക​ൾ, ക​ൺ​ട്രി ഫോ​ക്ക​സ് സി​നി​മ​ക​ൾ, ന​വീ​ക​രി​ച്ച ക്ലാ​സി​ക്ക് ചി​ത്ര​ങ്ങ​ൾ, വ​ന്യ​ജീ​വി സി​നി​മ​ക​ൾ, വി​ദ്യാ​ർ​ഥി സി​നി​മ​ക​ൾ, ന്യൂ ​മീ​ഡി​യ, എ​ഐ സി​നി​മ​ക​ൾ എ​ന്നി​വ​യും മ​റ്റ് നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Tags : Delegate registration Film Festival Mumbai International

Recent News

Corehub Up