കോൽക്കത്ത: ജൽപായ്ഗുഡഇ ജില്ലയിൽ ബിഎൽഒ തൂങ്ങിമരിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനെതിരേ രൂക്ഷ വിമർശനമുന്നയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
രംഗമതി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരിയായ ശാന്തിമുനി ഒറാവോ (48) ആണ് മരിച്ചത്. വീടിനു സമീപമുള്ള മരത്തിൽ ഇവരുടെ മൃതദേഹം തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
മനുഷ്യത്വരഹിതവും ആസൂത്രിതമല്ലാത്തതുമായ എസ്ഐആർ ജോലിഭാരം ഫീൽഡ് ജീവനക്കാരെ വളരെ വിഷമത്തിലാക്കിയിരിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി.
Tags : BLO death Mamata banerji