കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ചെന്നൈ: പെട്രോൾ, ഡീസൽ വില ഉടൻ കുറയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എണ്ണവിതരണ കമ്പനികൾ നേരിടുന്ന വൻ നഷ്ടം കൂടി കണക്കിലെടുക്കാതെ ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില കുറയണമെന്ന ആഗ്രഹം നമുക്കെല്ലാമുണ്ട്.
എന്നാൽ സാങ്കേതികമായി ഇപ്പോൾ അതിന് സാധ്യമല്ല. എണ്ണവിതരണ കമ്പനികൾ 42,000 കോടി രൂപയുടെ നഷ്ടം നേരിട്ടുകഴിഞ്ഞു. ഈ നഷ്ടം പരിഹരിക്കേണ്ടതുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും എണ്ണവിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധികളുമാണ് ഇന്ധനവില ഉയർന്നുനിൽക്കാൻ കാരണം. പ്രതിസന്ധികൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്.
ഓരോ സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എണ്ണക്കമ്പനികളുടെ പെട്രോൾ, ഡീസൽ വിൽപ്പനയിലെ നഷ്ടം കുറഞ്ഞുവരുന്നതായാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റെ റിപ്പോർട്ട്. ഒക്ടോബറിൽ 15 ദിവസത്തെ ശരാശരി കണക്കനുസരിച്ച് പെട്രോൾ വിൽപ്പനയിൽ ലിറ്ററിന് 22 രൂപയും ഡീസൽ വിൽപ്പനയിൽ ലിറ്ററിന് 28 രൂപയുമായിരുന്നു നഷ്ടം.
Tags : UnionMinister SureshGopi FuelPrices PetrolPrice DieselPrice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash