സൽമാൻ റുഷ്ദിക്കെതിരായ വധശ്രമം; പ്രതിക്ക് 25 വര്‍ഷം തടവ്
പി.പി. ചെറിയാൻ
Saturday, May 17, 2025 5:09 PM IST
ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ഒരു പ്രഭാഷണ വേദിയിൽ വച്ച് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച അക്രമിക്ക് 25 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി.
2022 ഓഗസ്റ്റിൽ ഷട്ടോക്വയിൽ പൊതുചടങ്ങിനിടെയാണ് റുഷ്ദിയെ ന്യൂജഴ്സി നിവാസിയും ലബനീസ് വംശജനുമായ ഹാദി മതാർ(26) കത്തി കൊണ്ട് ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ റുഷ്ദിക്ക് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി. റുഷ്ദിയുടെ വിവാദ നോവൽ "ദ സാത്താനിക് വേഴ്സസ്' പ്രസിദ്ധീകരിച്ച് 35 വർഷങ്ങൾക്ക് ശേഷമായിരുന്നു ആക്രമണം.