ഇ​ന്ത്യാ​ന: ബീ​ച്ച് ഗ്രോ​വ് യു​വ ​പോലീ​സ് ഓ​ഫി​സ​ർ ബി​ൽ ടോ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ബെ​ഞ്ച​മി​ൻ റി​ച്ചി​യു​ടെ വ​ധ​ശി​ക്ഷ ചൊ​വ്വാ​ഴ്ച ഇ​ന്ത്യാ​ന​യി​ൽ ന​ട​പ്പാ​ക്കി. മാ​ര​ക​മാ​യ വി​ഷ മി​ശ്രി​തം കു​ത്തി​വ​യ്ച്ചാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.

15 വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. യു​എ​സ് സു​പ്രീം കോ​ട​തി കേ​സ് എ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.



വ​ധ​ശി​ക്ഷ​യ്ക്ക് എ​തി​രേ റി​ച്ചി ന​ട​ത്തി​യ എ​ല്ലാ നി​യ​മ പോ​രാ​ട്ട​ങ്ങ​ളും കോ​ട​തി ത​ള്ളി​യി​രു​ന്നു. മി​ഷി​ഗ​ൺ സി​റ്റി​യി​ലെ ഇ​ന്ത്യാ​ന സ്റ്റേ​റ്റ് ജ​യി​ലി​ൽ വ​ച്ചാ​ണ് റി​ച്ചി​യെ വ​ധി​ച്ച​ത്. പു​ല​ർ​ച്ചെ 12.46ന് ​റി​ച്ചി മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​താ​യി ഐ​ഡി​ഒ​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


വ​ധ​ശി​ക്ഷ​യ്ക്കെ​തി​രാ​യ വ​ക്താ​ക്ക​ളും ടോ​ണി​യു​ടെ പി​ന്തു​ണ​ക്കാ​രും ഉ​ൾ​പ്പെ​ടെ ഡ​സ​ൻ ക​ണ​ക്കി​ന് ആ​ളു​ക​ൾ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ വ​രെ ജ​യി​ലി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്നു. 2000ത്തി​ലാ​ണ് ബീ​ച്ച് ഗ്രോ​വ് പൊ​ലീ​സ് ഓ​ഫീ​സ​ർ ബി​ൽ ടോ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

2002ലാ​ണ് ബെ​ഞ്ച​മി​ൻ റി​ച്ചി​യെ (45) വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്.